നൃത്ത വിസ്മയം തീര്‍ത്ത് ബധിര വിദ്യാലയത്തിലെ പ്രതിഭകള്‍
ജില്ലാതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ കാണികളെ വിസ്മയിപ്പിച്ച നൃത്ത ചുവടുകളുമായി സുല്‍ത്താന്‍ ബത്തേരി പൂമല സെന്റ് റോസെല്ലോസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഫോര്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങിലെ വിദ്യാര്‍ഥിനികള്‍. സംസാര- കേള്‍വി പരിമിതികളെ മറികടന്ന് ആരെയും അതിശയിപ്പിക്കുന്ന നൃത്ത ചുവടുകളാണ് വിദ്യാര്‍ത്ഥിനികള്‍ കാഴ്ചവെച്ചത്.
പിഴക്കാത്ത ചുവടുകളും താളവുമായി ആടിത്തിമിര്‍ത്ത കുട്ടികള്‍ ഏവരെയും അത്ഭുപ്പെടുത്തി. മന്ത്രി ആര്‍ ബിന്ദുവും എം.എല്‍.എമാരായ ടി. സിദ്ദിഖും ഒ.ആര്‍. കേളുവും ജില്ലാ കളക്ടര്‍ എ ഗീതയും വിദ്യാര്‍ത്ഥികളെ പ്രശംസിച്ചു.