ഓങ്ങല്ലൂരില്‍ ടെറസ് ഫാമിങ് പദ്ധതി: പച്ചക്കറിത്തൈകൾ വിതരണം ചെയ്തു

post

ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന ടെറസ് ഫാമിങ് പദ്ധതിയുടെ ഭാഗമായി പച്ചക്കറിത്തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ് രതി ഗോപാലകൃഷ്ണന്‍ നിര്‍വഹിച്ചു. ടെറസ് ഫാമിങ് എല്ലാവരും മാതൃകയാക്കിയാല്‍ പച്ചക്കറിയില്‍ സ്വയം പര്യാപ്തത നേടാന്‍ കഴിയുമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്നും 5,00,000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 112 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ക്ക് വിഷരഹിത പച്ചക്കറി ലഭ്യത ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം.

ഹൈ ഡെന്‍സിറ്റി പോളി എഥിലിന്‍ മെറ്റീരിയല്‍ (എച്ച്.ഡി.പി.ഇ) ഉപയോഗിച്ച് ഉണ്ടാക്കിയ ചട്ടികളാണ് തൈകള്‍ വളര്‍ത്താന്‍ ഉപയോഗിക്കുന്നത്. 25 ചട്ടികളാണ് ഒരു യൂണിറ്റിലുള്ളത്. വീടുകളിലേക്ക് ആവശ്യമായ പച്ചമുളക്, വഴുതന, വെണ്ട, തക്കാളി, പയര്‍ എന്നീ തൈകളാണ് പദ്ധതി പ്രകാരം നല്‍കുന്നത്.