വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന് തുടക്കമായി

post

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത ദേശീയ പതാക ഉയര്‍ത്തി. വൈസ് ചെയര്‍മാന്‍ പി.പി.മുഹമ്മദ് റാഫി, സ്റ്റാന്റിംഗ് കമ്മിറ്റി അീഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. നവകേരളം കര്‍മ്മ പദ്ധതി രണ്ടിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും നവകേരള മിഷനും നീലേശ്വരം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ നഗരസഭയില്‍ തുടക്കമായി.

പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ബസ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി.ശാന്ത നിര്‍വഹിച്ചു. വരും ദിവസങ്ങളില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. 

വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് കാഞ്ഞങ്ങാട് നഗരസഭയില്‍ തുടക്കമായി

നവകേരളം കര്‍മ്മ പദ്ധതി - രണ്ടിന്റെ ഭാഗമായി ജില്ലാ ശുചിത്വമിഷനും നവകേരള മിഷനും കാഞ്ഞങ്ങാട് നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന വലിച്ചെറിയല്‍ മുക്ത കേരളം പ്രചരണ പരിപാടിക്ക് റിപ്പബ്ലിക് ദിനത്തില്‍ നഗരസഭയില്‍ തുടക്കമായി. പൊതുയിട ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം കോട്ടച്ചേരി റെയില്‍വേ മേല്‍പ്പാല പരിസരത്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത നിര്‍വ്വഹിച്ചു.

വരും ദിവസങ്ങളില്‍ നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുമെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. നഗരസഭാ വൈസ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു.