പുസ്തക വിതരണം നടത്തി

post

കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി താനൂര്‍ നിയോജക മണ്ഡലത്തിലെ വിദ്യാലയങ്ങളിലേക്കും ഗ്രന്ഥശാലകളിലേക്കുമുള്ള പുസ്തക വിതരണത്തിന്റെ ഉദ്ഘാടനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. അറിവാണ് സമ്പത്തെന്നും ഇതിനെ പൂര്‍ണമായി അംഗീകരിക്കുന്ന സര്‍ക്കാറാണ് സംസ്ഥാനത്തുള്ളതെന്നും മന്ത്രി പറഞ്ഞു.

പുതുതലമുറയെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയര്‍ത്താന്‍ വായന കൊണ്ട് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. എംഎല്‍എ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 3 ലക്ഷം രൂപയുട ചെലവഴിച്ച് വാങ്ങിയ പുസ്തകങ്ങളാണ് വിതരണം ചെയ്തത്.