ജില്ലയില്‍ പുതുതായി 192 പേര്‍ രോഗ നിരീക്ഷണത്തില്‍

post

തിരുവനന്തപുരം : ജില്ലയില്‍ പുതുതായി 192 പേര്‍ രോഗ നിരീക്ഷണത്തിലായി. ജില്ലയില്‍ 231 പേര്‍ വീടുകളില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡില്‍ ഇന്ന്  24 പേരും മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡില്‍ 19 പേരും പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ 4 പേരും നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ 7 പേരും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ 8 പേരും കിംസ് ആശുപത്രിയില്‍ രണ്ട് പേരും നിരീക്ഷണത്തിലുണ്ട്. പരിശോധനയ്ക്കായി അയച്ച 433 സാമ്പിളുകളില്‍ 215 പരിശോധനാഫലം ലഭിച്ചു. 4 സാമ്പീളുകള്‍ പോസിറ്റീവാണ്.  218 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. പോസിറ്റീവായ ആളുകള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അവരുടെ ആരോഗ്യനില തൃപ്തികരമാണ്. അവരില്‍ മൂന്ന് പേരുമായി അടുത്തിടപഴകിയ ആള്‍ക്കാരെ കണ്ടെത്തുകയും അവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുക്കുകയും അവരെ രോഗനിരീക്ഷണത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്ന് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 1772 യാത്രക്കാരെയും സ്‌ക്രീനിംഗിന് വിധേയരാക്കി. രോഗലക്ഷണങ്ങളുണ്ടായിരുന്ന 18 പേരെ റഫര്‍ ചെയ്തു.  ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിയ  36 യാത്രക്കാരെ  സ്‌ക്രീന്‍ ചെയ്തു  കളക്ടറേറ്റ് കണ്‍ട്രോറോള്‍ റൂമില്‍  283 കാളുകളും ദിശ കാള്‍ സെന്ററില്‍ 161 കാളുകളുമാണ്  ഇന്ന് എത്തിയത്. ഫേസ്ബുക്ക്, വാട്‌സ് ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ കൂടിയും ബോധവത്കരണം നല്‍കി വരുന്നു. മാനസിക പിന്തുണ ആവശ്യമായ 66 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് . മാനസിക പിന്തുണ ആവശ്യമുണ്ടായിരുന്ന 5 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. ഇതുവരെ  776 പേരെ മാനസിക പിന്തുണ ഉറപ്പിക്കുവാനായി വിളിച്ചിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായവരുടെ ആകെ എണ്ണം 1340

2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 598

3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം  63

4. ഇന്ന് പുതുതായി നിരീക്ഷണത്തിലായവരുടെ എണ്ണം 192

കേരള സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണം. തുമ്മല്‍,ചുമ,തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ പോകുന്നത് പരമാവധി ഒഴിവാക്കണം. പ്രത്യേകിച്ച് വിദേശരാജ്യങ്ങള്‍, രോഗബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ കര്‍ശനമായും ആഘോഷങ്ങളും പൊതുപരിപാടികളും ഒഴിവാക്കേണ്ടതാണ്.വിദേശത്ത് നിന്നെത്തിയവര്‍ക്കോ അവരുമായി നേരിട്ട് ഇടപഴകിയിട്ടുള്ളവര്‍ക്കോ പനി,ചുമ,തുമ്മല്‍,ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് ദിശ 0471 2552056 എന്ന നമ്പരിലേക്കോ കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമിലെ 0471 2730045, 2730067  ടോള്‍ ഫ്രീ നമ്പരായ 1077 നമ്പരുകളിലേക്ക് അറിയിക്കുകയും അവിടെ നിന്നും നല്‍കുന്ന നിര്‍ദ്ദേശപ്രകാരം ആശുപത്രിയിലേക്ക് പോകുകയും വേണം.പൊതുവാഹനങ്ങള്‍ യാത്രയ്ക്കായി ഉപയോഗിക്കരുത്.
സോപ്പും വെള്ളവുമുപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക, സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ നിന്ന് ഒരു മീറ്റര്‍ അകലം പാലിക്കുക, കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളില്‍ അനാവശ്യമായി സ്പര്‍ശിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നത് രോഗം പകരുന്നത് തടയുവാന്‍ സഹായിക്കും. മാസ്‌ക് എല്ലാവരും ഉപയോഗിക്കേണ്ടതില്ല. രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അല്ലാത്തവര്‍ മാസ്‌ക് ധരിക്കേണ്ട കാര്യമില്ല. തൂവാല ത്രികോണാകൃതിയില്‍ മടക്കി മൂക്കും വായും മറയുന്ന തരത്തില്‍ കെട്ടിയാലും ആവശ്യമായ സംരക്ഷണം ലഭ്യമാകും.