ഇൻഡസ്ട്രി മീറ്റ് സംഘടിപ്പിച്ചു

post

പ്രാദേശിക തൊഴിലുകൾക്ക് പ്രാധാന്യം നൽകി പ്രോത്സാഹിപ്പിക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. സ്കില്ലിംഗ് കളമശ്ശേരി യൂത്ത് (സ്കൈ) പദ്ധതിയുടെ ആഭിമുഖ്യത്തിൽ കളമശ്ശേരി നിയോജക മണ്ഡലത്തിലുള്ള വിവിധ വ്യവസായ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി നടത്തിയ ഇൻഡസ്ട്രി മീറ്റിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു മന്ത്രി.

സ്കൈ പദ്ധതിയുടെ കീഴിൽ പ്രദേശികമായ തൊഴിലവസരങ്ങൾ കണ്ടെത്തി, അഭ്യസ്ത വിദ്യരായ യുവാക്കളെയും, വീട്ടമ്മമാരെയും, അവിദഗ്ധ മേഖലയിൽ തൊഴിലെടുക്കുന്നവരെയും, ഈ തൊഴിലവസരങ്ങൾ വിനിയോഗിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ നൈപുണ്യ വികസന കോഴ്സുകൾ നൽകിയും തൊഴിൽ മേളകൾ സംഘടിപ്പിച്ചും തൊഴിലിടങ്ങളിലേക്ക് എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളുടെ മുന്നോടിയാണ് ഈ ചർച്ച എന്ന് അദ്ദേഹം പറഞ്ഞു.