അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിന് പുതിയ ലാബ് കെട്ടിടം

അളഗപ്പനഗർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2020-2021 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 80 ലക്ഷം രൂപ ചെലവിലാണ് പുതിയ ലാബിന്റെ നിർമാണം.
നിലവിൽ പ്രവർത്തിക്കുന്ന ഹയർ സെക്കന്ററി സ്കൂൾ കെട്ടിടത്തിന്റെ മുകളിലായാണ് പുതിയതായി ലാബ് കെട്ടിടം ഒരുക്കിയിട്ടുള്ളത്. 2010 ലാണ് സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനം ആരംഭിക്കുന്നത്.