കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 18 ന്

post

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 18 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. കുമ്പിടി സിയെൻ ഓഡിറ്റോറിയത്തിൽ നടന്ന കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജ് പ്രവർത്തനോദ്ഘാടനവുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

105 കോടി രൂപ ചെലവിലാണ് നിർമ്മാണം നടക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പദ്ധതി രണ്ട് മണ്ഡലങ്ങളിലേയും കൃഷിക്കും കുടിവെള്ളത്തിനും പ്രയോജനം ചെയ്യും. കൂട്ടക്കടവ് റെഗുലേറ്റർ പദ്ധതിക്ക് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവിൽ ഉൾപ്പെടുത്തി 35 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.

രണ്ട് വൻകിട പദ്ധതികളാണ് യാഥാർത്ഥ്യമാകാൻ പോകുന്നത്. പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടുകൂടി കൃഷി കുടിവെള്ളം ആവശ്യങ്ങൾ പൂർണമായി നിറവേറ്റാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.