പെട്രോളിയം ഡീലർമാർക്കുള്ള പ്രവർത്തന മൂലധന വായ്പാ പദ്ധതി: അപേക്ഷിക്കാം

post

പട്ടികജാതി വിഭാഗത്തിൽപ്പെട്ട അംഗീകൃത പെട്രോളിയം ഡീലർമാർക്ക് അവരുടെ നിലവിലെ പെട്രോൾ/ ഡീസൽ/ എൽ.പി.ജി. വിൽപ്പനശാലകൾ പ്രവർത്തനനിരതമാക്കാൻ പ്രവർത്തനമൂലധനമായി പരമാവധി 10 ലക്ഷം രൂപ വരെ വായ്പ നൽകുന്നതിന് കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.


അപേക്ഷകൻ പട്ടികജാതി വിഭാഗത്തിൽപ്പെട്ടയാളും പൊതുമേഖലയിലെ ഏതെങ്കിലും ഒരു പെട്രോളിയം കമ്പനിയുടെ അംഗീകൃത ഡീലറും ആയിരിക്കണം. അപേക്ഷകന് സംരംഭം നടത്തുന്നതിനാവശ്യമായ അടിസ്ഥാന സൗകര്യം, വിവിധ ലൈസൻസ്, ടാക്സ് രജിസ്ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപ കവിയരുത്. പ്രായം 60 വയസ് കവിയരുത്. അപേക്ഷകനോ ഭാര്യയോ/ ഭർത്താവോ കേന്ദ്ര/ സംസ്ഥാന സർക്കാർ വകുപ്പുകളിലോ അനുബന്ധ സ്ഥാപനങ്ങളിലോ സ്ഥിരം ജോലിയുള്ളവരായിരിക്കരുത്. അപേക്ഷകൻ വായ്പക്ക് ആവശ്യമായ വസ്തുജാമ്യം ഹാജരാക്കണം.

മേൽവിലാസം, ഫോൺ നമ്പർ, ജാതി, കുടുംബ വാർഷിക വരുമാനം, വയസ്, വിദ്യാഭ്യാസയോഗ്യത, ഡീലർഷിപ്പ് ലഭിച്ച തീയതി, ഡീലർഷിപ്പ് അഡ്രസ്, ബന്ധപ്പെട്ട പ്രെട്രോളിയം കമ്പനിയുടെ പേര് തുടങ്ങിയ വിവരങ്ങൾ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ പ്രാഥമിക അപേക്ഷ മാനേജിംഗ് ഡയറക്ടർ, കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷൻ, ടൗൺ ഹാൾ റോഡ്, തൃശ്ശൂർ-20 എന്ന വിലാസത്തിൽ ലഭ്യമാക്കണം.