1.44 കോടി രൂപ ചെലവിട്ട് റബ്ബര്‍ ഫാക്ടറി- വെറ്റക്കാരന്‍ റോഡ് വരുന്നു

post

നിര്‍മാണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ റബ്ബര്‍ ഫാക്ടറി- വെറ്റക്കാരന്‍ റോഡിന്റെ(ആലി മുഹമ്മദ് റോഡ്) നിര്‍മാണം കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 1.44 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മിക്കുന്നത്. റബ്ബര്‍ ഫാക്ടറി റോഡില്‍ ഗ്യാസ് ഏജന്‍സിക്കു സമീപം നടന്ന ചടങ്ങില്‍ എം.എല്‍.എ. എച്ച്. സലാം അധ്യക്ഷനായി.


ഗ്രാമീണ റോഡുകളുടെ കാര്യത്തില്‍ വലിയ ഇടപെടല്‍ ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു.


ചടങ്ങില്‍ നഗരസഭ അധ്യക്ഷ സൗമ്യരാജ്, വൈസ് ചെയര്‍മാന്‍ പി.എസ്.എം. ഹുസൈന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ ബീന രമേശ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇല്ലിക്കല്‍ കുഞ്ഞുമോന്‍, നജിത ഹാരിസ്, പ്രഭാ ശശികുമാര്‍, ബി. നസീര്‍, രമ്യ സുര്‍ജിത്, സി. അരവിന്ദാക്ഷന്‍, ബി. അജേഷ്, സജേഷ് ചക്കുപറമ്പില്‍, പി.എസ്. ഫൈസല്‍, സിനി ഷാഫി ഖാന്‍, പി.ഡബ്ല്യു.ഡി. റോഡ്‌സ് എക്്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. രേഖ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.


(പി.ആര്‍./എ.എല്‍.പി./447)