ഉപതിരഞ്ഞെടുപ്പിന് പ്രാദേശിക അവധി

post

ആലപ്പുഴ: ഫെബ്രുവരി 28-ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത്-6 തണ്ണീര്‍മുക്കം, എടത്വ ഗ്രാമപഞ്ചായത്ത്-15 തായങ്കരി വെസ്റ്റ് എന്നീ നിയോജകമണ്ഡലങ്ങളുടെ പരിധിയില്‍ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന 28-ന് ജില്ല കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 27, 28 തീയതികള്‍ അവധിയായിരിക്കും. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഓഫീസുകള്‍ക്ക്/ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവ് ബാധകമല്ല. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.