25 ന് വൈദ്യുതി മുടങ്ങും

post

ആലപ്പുഴ: ആലപ്പുഴ സബ്‌സ്റ്റേഷനിലെ വാര്‍ഷിക മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 25 രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ ഈ സബ്‌സ്റ്റേഷനിലെ എല്ലാ ഫീഡറുകളിലും (ആലപ്പുഴ നോര്‍ത്ത്, ആലപ്പുഴ ടൗണ്‍, ആലപ്പുഴ സൗത്ത് സെക്ഷനുകളിലെ) വൈദ്യുതി തടസ്സപ്പെടുമെന്ന് സബ് സ്റ്റേഷന്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.