നായ്ക്കയം-അട്ടേങ്ങാനം റോഡില്‍ രണ്ടാഴ്ച്ചത്തേക്ക് ഗതാഗത നിയന്ത്രണം

post

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ നായ്ക്കയം അട്ടേങ്ങാനം റോഡ് റീടാറിംഗ് പ്രവര്‍ത്തിയുടെ ഭാഗമായി അട്ടേങ്ങാനത്ത് പഴയ കലുങ്ക് പൊളിച്ച് പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ ഈ റോഡില്‍ മാര്‍ച്ച് 22 മുതല്‍ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഈ റോഡില്‍ കൂടി ഒടയഞ്ചാല്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ കല്ലറല്‍ ഒടയഞ്ചാല്‍ വഴിയും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വെള്ളച്ചാല്‍- ഏളാടി- പോര്‍ക്കളം റോഡ് വഴിയും പോകണം.