കോന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്കായി 9.60 കോടി

post

കോന്നി നിയോജക മണ്ഡലത്തിലെ വിവിധ റോഡ് പ്രവര്‍ത്തികള്‍ക്കായി 9.60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. അതില്‍ ചിറ്റാര്‍-പുലയന്‍ പാറ റോഡ് ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്നതിനായി നാലു കോടി രൂപയുടെ ഭരണാനുമതിയും മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകള്‍ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവര്‍ത്തിയില്‍ ഉള്‍പ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് 5.60 കോടി രൂപയുടെ ഭരണാനുമതിയുമാണ് ലഭിച്ചത്.

ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന ചിറ്റാര്‍ പുലയന്‍പാറ റോഡിന് 4.8 കിലോ മീറ്റര്‍ ദൂരത്തില്‍ അഞ്ചര മീറ്റര്‍ വീതിയിലാണ് ബിഎം ബിസി സാങ്കേതിക വിദ്യയില്‍ നിര്‍മിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളില്‍ ഓടയും ഐറിഷ് ഓടയും റോഡ് സുരക്ഷ പ്രവര്‍ത്തികളും ഒരുക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം നല്‍കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ അറിയിച്ചു. 

അറ്റകുറ്റപണികള്‍ക്ക് തുക അനുവദിച്ച റോഡുകള്‍:

 പ്രമാടം-വലംചുഴി റോഡ്, കുമ്പഴ-മല്ലശേരി റോഡ്,  പ്രമാടം-കോന്നി-വഴി-ളാക്കൂര്‍ റോഡ്, അതുമ്പുംകുളം-തണ്ണിത്തോട് റോഡ് (രണ്ട് റീച്ച്), കോന്നി-കല്ലേലി റോഡ്, ആനചാരിക്കല്‍-മീന്‍മുട്ടിക്കല്‍ റോഡ്, തലച്ചിറ-പൊതിപ്പാട് സ്‌കൂള്‍ റോഡ്, വി-കോട്ടയം-മല്ലശേരി റോഡ്, വകയാര്‍-വള്ളിക്കോട് റോഡ്, തൃപ്പാറ-ചന്ദനപ്പള്ളി റോഡ്, കുരിശിന്‍മൂട്-വികോട്ടയം റോഡ്, പാടം-വെള്ളംതെറ്റി റോഡ്, പാടം-എസ്എന്‍ഡിപി റോഡ്, ഏനാദിമംഗലം-പുത്തന്‍ചന്ത-തേപ്പുപാറ റോഡ്, കാഞ്ഞിക്കല്‍-കുളവയില്‍ റോഡ്, പടയണിപ്പാറ-കൊടുമുടി-ചിറ്റാര്‍ റോഡ്, പ്ലാപ്പള്ളി-കക്കി-വണ്ടിപ്പെരിയാര്‍ റോഡ്.