കെട്ടിടനികുതി പിരിവില്‍ 100 ശതമാനം നേട്ടത്തിൽ സീതത്തോട് ഗ്രാമപഞ്ചായത്ത്

post

കെട്ടിടനികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്ന കിഴക്കന്‍ കേരളത്തിലെ ആദ്യത്തെ പഞ്ചായത്തായി പത്തനംതിട്ടയിലെ സീതത്തോട് ഗ്രാമപഞ്ചായത്ത്. കിഴക്കന്‍ മലയോര മേഖലയില്‍ റാന്നി ബ്ലോക്കിന് കീഴില്‍ ഗവി ഉള്‍പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗ്രാമപഞ്ചായത്തില്‍, പഞ്ചായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായിട്ടാണ് കെട്ടിടനികുതി 100 ശതമാനം മറികടക്കുന്നത്. 651.94 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സീതത്തോട് പഞ്ചായത്ത് കെട്ടിട നികുതി പിരിവില്‍ 100 ശതമാനം കൈവരിക്കുന്നതില്‍ ജില്ലയില്‍ ഒന്നാമത്തെയും സംസ്ഥാനതലത്തില്‍ അഞ്ചാം സ്ഥാനവുമാണ്.