ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം

ആറന്മുള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം 'നിറച്ചാര്‍ത്ത്' കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഒന്ന് മുതല്‍ ഏഴ് വരെയുള്ള ക്ലാസുക്കാരെ ജൂനിയര്‍, എട്ടാം ക്ലാസ് മുതല്‍ സീനിയര്‍ വിഭാഗത്തിലും ഉള്‍പ്പെടുത്തി രണ്ടു ബാച്ചുകളായാണ് പരിശീലനം. യഥാക്രമം 2500, 4000 രൂപയാണ് ഫീസ്. അപേക്ഷകള്‍ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ അഞ്ച്. www.vasthuvidyagurukulam.com ല്‍ ഓണ്‍ലൈനായും അപേക്ഷിക്കാം. ഫോണ്‍: 9188089740, 9947739442, 9847053294.