ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത്

post

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ഇനി ശിശു സൗഹൃദ പഞ്ചായത്ത്. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ വികസനം ലക്ഷ്യമിട്ടും പഞ്ചായത്തിലെ 38 അങ്കണവാടികളില്‍ 11 അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി. 38 അങ്കണവാടികളും ശിശു സൗഹൃദമാക്കുക എന്നതാണ് പഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ശിശു സൗഹൃദ അങ്കണവാടി ഉദ്ഘാടനവും ശിശു സൗഹൃദ പഞ്ചായത്ത് പ്രഖ്യാപനവും കുളിയന്മരം അങ്കണ്‍വാടിയില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ അധ്യക്ഷത വഹിച്ചു.