ജനകീയ ലാബുമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത്

post

ജീവിതശൈലീ രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസമായി കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആരോഗ്യഭവനം- ജനകീയലാബ്. ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജനകീയ ലാബ് സജ്ജമാക്കിയത്. ബ്ലോക്കിന് കീഴിലെ 136 വാർഡുകളിലും ലാബിന്റെ സേവനം ലഭിക്കും. മൂന്നു മാസത്തിലൊരിക്കൽ ആരോഗ്യപ്രവർത്തകർ വീടുകളിൽ എത്തി പരിശോധന നടത്തും. രോഗനിർണയത്തിന് ശേഷം ആവശ്യക്കാർക്ക് മരുന്നുകളും നൽകും.

വിവിധ പഞ്ചായത്തുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 45 ആശാവർക്കർമാർക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രത്യേകം പരിശീലനം നൽകിയാണ് പദ്ധതി നടപ്പാക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ പത്ത് ലക്ഷം രൂപ പദ്ധതിയ്ക്കായി വിനിയോഗിക്കും. പ്രമേഹം, രക്ത സമ്മർദ്ദം എന്നിവ നേരത്തെ കണ്ടെത്തി ചികിത്സ ഉറപ്പാക്കുകയാണ് പദ്ധതി പ്രധാനമായും ലക്ഷ്യമിടുന്നത്.