വാഴച്ചാൽ ഡ്രൈനേജ് കം ഫുട്പാത്ത് റോഡ് മന്ത്രി ഉദ്ഘാടനം ചെയ്തു
ബേപ്പൂർ നിയോജക മണ്ഡലത്തിലെ മാത്തോട്ടം വാഴച്ചാൽ ഡ്രൈനേജ് കം റോഡ് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്ക് സഹായകരമാകുന്ന വികസന പ്രവർത്തനങ്ങൾക്ക് എല്ലാ നിലയിലുമുള്ള ഇടപെടലും പിന്തുണയും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
2022-23 വർഷത്തെ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്. ഡ്രൈനേജിന്റെയും ഫുട്പാത്തിന്റെയും നിർമ്മാണത്തോടുകൂടി മാത്തോട്ടം വാഴച്ചാൽ പറമ്പിലെ വെള്ളപ്പൊക്ക ഭീഷണിക്ക് ശാശ്വത പരിഹാരമാകും.