ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ വിതരണം ചെയ്യും

post

കോഴിക്കോട്: ജില്ലയിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമുള്ള ഹോമിയോപ്പതി ഇമ്മ്യൂണ്‍ ബൂസ്റ്റര്‍ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹോമിയോ) അറിയിച്ചു. സര്‍ക്കാര്‍/ അംഗീകൃത സ്വകാര്യ ഹോമിയോ സ്ഥാപനങ്ങളില്‍ മരുന്ന് ലഭിക്കും. രോഗവ്യാപനം തടയുന്നതിനുള്ള സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അടിയന്തര ഘട്ടങ്ങളില്‍ മെഡിക്കല്‍ ഓഫീസിന്റെ 0483 2731387 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.