കാര്‍ഷിക പമ്പുകള്‍ സൗരോര്‍ജവത്ക്കരിക്കുന്നതിനുള്ള പി.എം. കുസും പദ്ധതിയിലേക്ക് അപേക്ഷിക്കാം

post

കാര്‍ഷിക മേഖലയ്ക്കും ഊര്‍ജ്ജ വകുപ്പിനും കര്‍ഷകര്‍ക്കും ഒരുപോലെ ഗുണകരമാകുന്ന പി.എം കുസും പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സഹായവുമായി എന്റെ കേരളം പ്രദർശനം. പദ്ധതി സംബന്ധിച്ച് കര്‍ഷകരിലെ തെറ്റിദ്ധാരണകളും സംശയങ്ങളും ദൂരീകരിക്കാന്‍ പ്രത്യേകം സൗകര്യം പാലക്കാട് ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സ്റ്റാളില്‍ ഉണ്ടാകും.

കൃഷിഭവന്‍ മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. കര്‍ഷകര്‍ക്ക് അവരുടെ അതാത് കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിക്കാം. 100 ശതമാനം സബ്സിഡി നിരക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. കൃഷിയിടത്തിലെ ഉപയോഗ ശേഷമുള്ള വൈദ്യുതി ബോര്‍ഡിന് വില്‍ക്കാന്‍ കഴിയുന്നതിനാല്‍ പി.എം കുസും കര്‍ഷകര്‍ക്ക് വരുമാനദായകം കൂടിയാകുന്ന ഒരു പദ്ധതിയാണ് എന്നതാണ് പ്രത്യേകത.