വേലാശ്വരം ജി.യു.പി സ്ക്കൂളിന് പുതിയ ബ്ലോക്കും അസംബ്ലി ഹാളും

post

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവഴിച്ച് വേലാശ്വരം ഗവ. യു.പി.സ്കൂളിൽ നിർമിച്ച പുതിയ ബ്ലോക്കും അജാനൂർ ഗ്രാമ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലീകരിച്ച അസംബ്ലി ഹാളും സ്കൂളിന് സമർപ്പിച്ചു. നാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിക്കുന്ന സ്ക്കൂളുകൾ മാറ്റത്തിന്റെ പാതയിലാണെന്നും സ്ക്കൂളുകൾ ആരംഭിക്കാൻ നേതൃപരമായ പങ്കുവഹിച്ചവരെയും സ്ഥലം വിട്ടു നൽകിയവരെയും ഒരു കാലത്തും വിസ്മരിക്കരുതെന്നും ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു.