പാലക്കാട് ജില്ലയില്‍ വനിത വികസന കോർപ്പറേഷന്റെ വനിത ഹോസ്റ്റല്‍

post

സാമൂഹ്യ നീതി വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്റെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍ 'വനിതാ മിത്ര കേന്ദ്രം' അടുത്ത മാസം മുതല്‍ പാലക്കാട് നഗരത്തിലെ പട്ടാണി സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിക്കും. 50 പേര്‍ക്ക് താമസിക്കാനുള്ള ആധുനിക സൗകര്യത്തോടുകൂടിയ ഹോസ്റ്റലാണ് ഒരുക്കുന്നത്. വൈഫൈ സംവിധാനം, നാപ്കിന്‍ ഇന്‍സിനറേറ്റര്‍, നാപ്കിന്‍ വെൻഡിങ് മെഷിന്‍, സി.സി.ടി.വി തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്ക് നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും സുരക്ഷയോടുകൂടി അതിഥി സൗകര്യവും ഹോസ്റ്റലില്‍ ലഭ്യമാണ്. 0495-2766454, 0491-2544090, 9496694090 നമ്പറുകളില്‍ അഡ്മിഷന് ബന്ധപ്പെടാം.