ജില്ലാതല പട്ടയ മേള: വിതരണത്തിന് തയ്യാറായി 15,886 പട്ടയങ്ങള്‍
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം പാലക്കാട്
ജില്ലാതല പട്ടയമേളയില്‍ 15,886 പട്ടയങ്ങള്‍ വിതരണത്തിന് തയ്യാറായി. ഇതില്‍ 14,906 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയങ്ങളാണ്. 11 കെ.എസ്.ടി പട്ടയം, 392 ലാന്‍ഡ് അസൈന്‍മെന്റ് പട്ടയം, 300 മിച്ചഭൂമി പട്ടയം, 277 ആര്‍.ഒ.ആര്‍ പട്ടയം എന്നിങ്ങനെ വിവിധ തരത്തിലുള്ള പട്ടയങ്ങളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്നത് പാലക്കാട് ജില്ലയിലാണ്. ജില്ലാതല പട്ടയമേളയുടെ ഉദ്ഘാടനം മെയ് 15 ന് വൈകിട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
താലൂക്ക് അടിസ്ഥാനത്തില്‍ നല്‍കുന്ന പട്ടയങ്ങളുടെ വിവരങ്ങള്‍:
പാലക്കാട്: അസൈന്‍മെന്റ് പട്ടയം-30, കെ.എസ്.ടി പട്ടയം- 2, മിച്ചഭൂമി പട്ടയം-49
ചിറ്റൂര്‍: അസൈന്‍മെന്റ് പട്ടയം-84, കെ.എസ്.ടി പട്ടയം- 6, മിച്ചഭൂമി പട്ടയം-116
ആലത്തൂര്‍: അസൈന്‍മെന്റ് പട്ടയം-64, കെ.എസ്.ടി പട്ടയം-3, ആര്‍.ഒ.ആര്‍ പട്ടയം-17
മണ്ണാര്‍ക്കാട്: അസൈന്‍മെന്റ് പട്ടയം-95, ആര്‍.ഒ.ആര്‍ പട്ടയം-12
ഒറ്റപ്പാലം: അസൈന്‍മെന്റ് പട്ടയം-50, മിച്ചഭൂമി പട്ടയം-30
പട്ടാമ്പി: അസൈന്‍മെന്റ് പട്ടയം-56, മിച്ചഭൂമി പട്ടയം-105
അട്ടപ്പാടി: അസൈന്‍മെന്റ് പട്ടയം-13, ആര്‍.ഒ.ആര്‍ പട്ടയം-248
ലാന്‍ഡ് ട്രൈബ്യൂണല്‍-സ്‌പെഷ്യല്‍ ഓഫീസുകളിലെ പട്ടയങ്ങളുടെ വിവരങ്ങള്‍:
പാലക്കാട് എല്‍.ടി-2879
ഒറ്റപ്പാലം എല്‍.ടി-2003
അട്ടപ്പാടി എല്‍.ടി-609
പട്ടാമ്പി എല്‍.ടി-3000
ആര്‍.ആര്‍. ഓഫീസ് പാലക്കാട്-558
എല്‍.എ(ജി)നം.1, പാലക്കാട്-922
എല്‍.എ(ജി)നം.2, പാലക്കാട്-1315
പി.എ.ആര്‍ (ഇറിഗേഷന്‍) പാലക്കാട്-240
ദേവസ്വം ലാന്‍ഡ് ട്രൈബ്യൂണല്‍-3380