പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് നല്‍കണം

post

പത്തനംതിട്ട തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വൃത്തിയായി ഉണക്കി തരം തിരിച്ചു ഗ്രാമപഞ്ചായത്ത് ചുമതലപ്പെടുത്തുന്ന ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് വീടുകള്‍ക്ക് 50 രൂപയും കടകള്‍ക്ക് 100 രൂപയും യൂസര്‍ ഫീ നിരക്കില്‍ നൽകണമെന്ന് നിർദ്ദേശം. മേല്‍പറഞ്ഞ അറിയിപ്പ് പാലിക്കാതിരിക്കുകയോ ലംഘനം നടത്തുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും സ്ഥാപനത്തിനുമെതിരെ നിയമ നടപടി സ്വീകരിക്കുന്നതും കുറ്റക്കാര്‍ക്ക് 10000 രൂപ മുതല്‍ 50000 രൂപ വരെ പിഴയും ലംഘനം തുടരുന്ന ഓരോ ദിവസത്തേക്കും 1000 രൂപ വീതം അധിക പിഴയും ഈടാക്കുവാന്‍ പഞ്ചായത്തിന് അധികാരം ഉണ്ടായിരിക്കും.

വീട്ടുകരത്തിനൊപ്പം യൂസര്‍ ഫീ നല്‍കാത്ത വ്യക്തികളില്‍ നിന്നും യൂസര്‍ ഫീ നിര്‍ബന്ധമായും ഈടാക്കുന്നതുമാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നിയമ ലംഘനം നടത്തിയവരില്‍ നിന്ന് 7500 രൂപയും ഈ വര്‍ഷം ഏപ്രില്‍ മാസം നാലുപേര്‍ക്ക് 46000 രൂപയും പിഴ ചുമത്തിയിട്ടുള്ളതാണ്. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.