കൊടക്കാട് ഗവൺമെന്റ് വെൽഫേർ യു.പി സ്ക്കൂളിന് പുതിയ കെട്ടിടം

post

കാസർഗോഡ് ജില്ലയിലെ കൊടക്കാട് കുഞ്ഞിപ്പാറ ഗവൺമെന്റ് വെൽഫേർ യു.പി സ്ക്കൂളിൽ നിർമ്മിച്ച കെട്ടിടം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാന സർക്കാർ വിപ്ലവകരായ മാറ്റങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 2 കോടി ഒരു ലക്ഷം രൂപയും കിഫ്ബിയിലൂടെ ഒരു കോടി രൂപയും ചിലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. എം.രാജഗോപാലൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.