മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത്

post

മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത്. പൊതുനിരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുക ലക്ഷ്യമിട്ട് മുട്ടികുളങ്ങര ക്യാമ്പ് മുതല്‍ താണാവ് വരെയാണ് ശുചീകരണം നടത്തിയത്. ഹരിത കര്‍മ്മ സേനാംഗങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് വീടുകളില്‍ നിന്നും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇവ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. ശുചീകരണത്തിന്റെ ഭാഗമായി വ്യാപാരികള്‍ക്ക് ബോധവത്കരണവും മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ നിര്‍ദേശങ്ങളും നല്‍കി.