ബോധവല്‍കരണ ബൂത്തുകള്‍ തുടങ്ങി

post

വയനാട്: കൊറോണയുടെ വ്യാപനം തടയുന്നതിനുള്ള പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ചൈല്‍ഡ്‌ലൈന്‍ ജില്ലയില്‍ 16 ബൂത്തുകള്‍ തുറന്നു. ഇവിടങ്ങളില്‍ കൈകഴുകല്‍ ഡെമോണ്‍സ്‌ട്രേഷന്‍, സൗജന്യ ടൗവ്വല്‍ വിതരണം, ലഘുലേഖ വിതരണം, പൊതുയാത്രാ വാഹനങ്ങളില്‍ നേരിട്ടുള്ള ബോധവല്‍ക്കരണ സന്ദേശം നല്‍കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ പരിശീലനം ലഭിച്ച പ്രവര്‍ത്തകരാണ് പ്രചരണം നടത്തുന്നത്. ഇതോടൊപ്പം ആദിവാസി ഊരുകള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. കുടക് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ കാട്ടിക്കുളം കേന്ദ്രീകരിച്ച് വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.