എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 19 ന്

post

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 19 ന് വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപനത്തിന് ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും www.prd.kerala.gov.in, result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും ഫലം ലഭിക്കും.