മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

post

മെയ് 25 മുതല്‍ 27 വരെ ഗള്‍ഫ് ഓഫ് മാന്നാര്‍, തമിഴ്നാട്, ആന്ധ്രാപ്രദേശ് തീരങ്ങളിലും മെയ് 26, 27 തിയതികളില്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥവകുപ്പ്. ഈ സാഹചര്യത്തില്‍ മുന്നറിയിപ്പുള്ള തിയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദ്ദേശം നൽകി. അതേസമയം കേരള - കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.