പാലക്കാട് ജില്ലയിലെ 14 സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

നവകേരളം കര്‍മപദ്ധതി 2, വിദ്യാകിരണം മിഷന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ 14 സ്‌കൂളുകൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കിഫ്ബി ഫണ്ടില്‍നിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര, ജി.വി.എച്ച്.എസ്.എസ്. മലമ്പുഴ, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശി, ഒരു കോടി രൂപ വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജി.യു.പി.എസ് പുത്തൂര്‍, ജി.യു.പി.എസ് തത്തമംഗലം, ജി.എച്ച്.എസ് നന്ദിയോട്, ജി.യു.പി.എസ് നല്ലേപ്പിള്ളി, ബി.ജി.എച്ച്.എസ്.എസ് വണ്ണാമട, ജി.എച്ച്.എസ്.എസ് ഷൊര്‍ണൂര്‍, ജി.എച്ച്.എസ്.എസ് തേങ്കുറുശ്ശി, പ്ലാന്‍ഫണ്ട്/നബാര്‍ഡ്/എസ്.എസ്.കെ ഫണ്ട്/മറ്റ് ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ജി.യു.പി.എസ് അകത്തേത്തറ, എസ്.എം.ജി.എച്ച്.എസ്.എസ് തത്തമംഗലം, ജി.എല്‍.പി.എസ് പന്നിയങ്കര എന്നിവയുടെയും ജി.വി.എച്ച്.എസ്.എസ് കാരാക്കുറിശ്ശിയുടെ ഒന്നാംഘട്ട ഉദ്ഘാടനവും നടന്നു.

കെട്ടിടത്തില്‍ ക്ലാസ്മുറികള്‍, അടുക്കള, ഡൈനിങ് ഹാള്‍, സ്റ്റാഫ് റൂം, ശുചിമുറി, ലാബ് മുറികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന ആനക്കര ജി.എച്ച്.എസ്.എസിന്റെ തറക്കല്ലിടലും വേദിയില്‍ നടന്നു.