ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ നിയമനം

post

ആരോഗ്യ കേരളം പദ്ധതിയില്‍ കരാര്‍ വ്യവസ്ഥയില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ - പീഡിയാട്രിഷ്യന്‍ (ഡി.ഇ.ഐ.സി - ഇടുക്കി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു . എം.ഡി / ഡി.എന്‍.ബി പീഡിയാട്രിക്സ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. പ്രായപരിധി 2023 മെയ് ഒന്നിന് 65 വയസ്സില്‍ കൂടുവാന്‍ പാടില്ല. മാസവേതനം 90,000/ രൂപ.

യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ആരോഗ്യകേരളം വെബ്സൈറ്റില്‍ (www.arogyakeralam.gov.in) നല്‍കിയ ലിങ്കില്‍ ജൂണ്‍ 5 ന് വൈകിട്ട് 4 മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷകള്‍ യാതൊരു കാരണവശാലും ഓഫീസില്‍ നേരിട്ട് സ്വീകരിക്കില്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232221