മലപ്പുറം മണ്ഡലത്തിൽ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കും

post

മലപ്പുറം നിയോജക മണ്ഡലത്തിൽ നടന്നു വരുന്ന വിവിധ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ പി. ഉബൈദുള്ള എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.

മൊറയൂർ- അരിമ്പ്ര- പൂക്കോട്ടൂർ റോഡിന്റെ 5.64 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി ലഭ്യാക്കുന്നതിനുള്ള ഡിസൈനിംഗ് പ്രവൃത്തികൾ പുരോഗമിച്ചു വരുന്നു.

അത്താണിക്കൽ- വെള്ളൂർ- ആലക്കാട് തടപ്പറമ്പ് റോഡ്, മോങ്ങം- തൃപ്പനച്ചി- കാവനൂർ റോഡ്, നരിയാട്ടുപാറ- നെന്മിനി ചർച്ച് റോഡ്. ഉമ്മത്തൂർ ആനക്കടവ് പാലത്തിന്റെ ഉപരിതലം പുതുക്കൽ, ചെളൂർ- ചാപ്പനങ്ങാടി റോഡിൽ ഒരു കി.മീ.ബി.എം നവീകരണം എന്നീ പ്രവൃത്തികൾ പൂർത്തീകരിച്ചു.

മോങ്ങം പാലക്കാട് റോഡിന് അനുവദിച്ച 5 കോടിയുടെ സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് നടപടികൾ ആരംഭിച്ചു.

ഹാജിയാർപള്ളി മുതുവത്തുപറമ്പ് റോഡ് രണ്ടാം ഘട്ട പ്രവൃത്തികൾക്ക് 40 ലക്ഷത്തിന്റെയും മിനി ഊട്ടി ടൂറിസം വില്ലേജ് റോഡിന് 20 കോടിയുടേയും എസ്റ്റിമേറ്റ് തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിച്ചു. ഫണ്ട് ലഭ്യമാക്കുവാനുള്ള നടപടികൾ ത്വരിതപ്പെടുത്തും

മൊറയൂർ- എടപ്പറമ്പ്- കിഴിശ്ശേരി, മൊറയൂർ- വാലഞ്ചേരി- NH കോളനി, അരിമ്പ്ര- മുസ്ലിയാരങ്ങാടി എന്നീ റോഡുകളുടെ അവശേഷിക്കുന്ന ഭാഗം കൂടി റബ്ബറൈസ് ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചു.

വള്ളുവമ്പ്രം- വളമംഗലം- പൂക്കൊളത്തൂർ റോഡ്, മുസ്ലിയാരങ്ങാടി- കളത്തിപ്പറമ്പ്- കുഴിമണ്ണ, കടമ്പോട്- മുള്ളറങ്ങാട് എന്നീ റോഡുകൾക്ക് നബാർഡിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കാനുള്ള പ്രപ്പോസൽ സമർപ്പിക്കുവാൻ എം.എൽ.എ നിർദേശം നൽകി.

മലപ്പുറം മഞ്ചേരി റോഡിൽ പാണായി അങ്ങാടിയിൽ കൾവർട്ടിനു സമീപം ഫുട്പാത്ത് നിർമ്മിക്കുവാനും ആനക്കയം ഒറവമ്പുറം റോഡിൽ പന്തല്ലൂർ മില്ലും പടി ഭാഗത്തും ഡ്രൈനേജ് നിർമ്മിക്കുവാനും അടിയന്തര പ്രൊപ്പോസലുകൾ സമർപ്പിക്കും. മൺസൂൺ മുന്നോടിയായി ഡ്രൈനേജുകൾ വൃത്തിയാക്കുവാൻ എം.എൽ.എ നിർദേശം നൽകി.

മലപ്പുറം ജൂബിലി റോഡ്, ഇരുമ്പുഴി- മേൽമുറി, മുട്ടിപ്പാലം- പാണായി റോഡ്, ഉമ്മത്തൂർ ആനക്കടവ് പാലം ലിങ്ക് റോഡ് മുണ്ടുപറമ്പ്- ചെന്നത്ത് മാരിയാട് റോഡ് എന്നിവ റണ്ണിംഗ് കോൺട്രാക്റ്റ് വ്യവസ്ഥയിൽ ഉൾപ്പെടുത്തി നവീകരിക്കുവാൻ എം.എൽ.എ നിർദേശം നൽകി.

സിവിൽ സ്റ്റേഷനിലെ ജില്ലാ സപ്ലൈ ഓഫീസ് കെട്ടിടത്തിന്റെ സിവിൽ പ്രവൃത്തികൾ പൂർത്തീകരിച്ചു. സിവിൽ സ്റ്റേഷനിലെ കുടുംബ കോടതി കെട്ടിടത്തിന് 12 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭ്യമാക്കി ടെണ്ടർ നടപടികൾ പൂർത്തീകരിച്ചു. മലപ്പുറം വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസ് കെട്ടിട നിർമ്മാണത്തിന് അനുവദിച്ച 5 കോടിയുടെ സാങ്കേതിക അനുമതി ഉടൻ ലഭ്യമാക്കും. ആനക്കയം ജി.യു.പി. സ്കൂളിന് പ്ലാൻ ഫണ്ടിൽ ലഭിച്ച ഒരു കോടി രൂപയുടെ ടെണ്ടർ നടപടികൾ സ്വീകരിച്ചു വരുന്നു.

മലപ്പുറം ഗവ. കോളേജിൽ ഒരു കോടി റൂസ ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിടം നിർമ്മാണ പുരോഗതികൾ ബന്ധപ്പെട്ട എഞ്ചിനീയർമാർ യോഗത്തിൽ റിപ്പോർട്ട് ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ടുമാരായ പി. സി. അബ്ദുറഹ്മാൻ, കെ. ഇസ്മായിൽ മാസ്റ്റർ, അടോട്ട് ചന്ദ്രൻ റാബിയ ചോലക്കൽ, സുനീറ പൊറ്റമ്മൽ തുടങ്ങിയവർ പങ്കെടുത്തു.