മോശം കാലാവസ്ഥ: മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം

post

കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മെയ് 28 മത്സ്യബന്ധനം പാടില്ല

മെയ് 28 ന് കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിലും കന്യാകുമാരി തീരം, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിലും, മെയ് 31, ജൂൺ ഒന്ന് തിയതികളിൽ തെക്ക് തമിഴ്നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന ശ്രീലങ്കൻ തീരം എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ മെയ് 28 ന് കേരള -കർണാടക -ലക്ഷദ്വീപ് തീരങ്ങളിലും മറ്റ് പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള ദിവസങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ് അറിയിച്ചു.

ഉയർന്ന തിരമാല

കേരള തീരത്ത് മെയ് 29 ന് രാത്രി 11.30 വരെ 0.8 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകി. മത്സ്യബന്ധന യാനങ്ങളുടെയും ഉപകരണങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും ബീച്ചിലേയ്ക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.