അടിയന്തരഘട്ടം വന്നാല്‍ അടൂരില്‍ 450 പേര്‍ക്ക് ഐസലേഷന്‍ സൗകര്യം: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ

post

പത്തനംതിട്ട: കോവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അടിയന്തര സാഹചര്യമുണ്ടായാല്‍ ഐസലേഷന്‍ സൗകര്യത്തിനായി അടൂരില്‍ വിവിധ സ്ഥലങ്ങളില്‍ 450 പേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനായി ആറു കെട്ടിടങ്ങള്‍ ഏര്‍പ്പെടുത്തിയതായി ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പന്തളം തീര്‍ത്ഥാടന കേന്ദ്രം, പന്തളം എന്‍.എസ്.എസ് കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍,  അടൂര്‍ ബി.എഡ് സെന്റര്‍, മണക്കാല ഡിക്‌സണ്‍ അപ്പാര്‍ട്ട്‌മെന്റ്, മണക്കാല ആര്‍.കെ ഹോസ്റ്റല്‍, മണക്കാല പെനിയേല്‍  ഹോസ്റ്റല്‍, പറന്തല്‍ ബൈബിള്‍ കോളേജ്  ഹോസ്റ്റല്‍ എന്നിവയാണ് ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ളതെന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അറിയിച്ചു