ആനാകോട് മഠം- അരങ്ങനാശേരി പാലം യാഥാർത്ഥ്യമാകുന്നു

post

പൂവച്ചൽ പഞ്ചായത്തിലെ ആനാകോട് മഠം- അരങ്ങനാശേരി കനാൽ പാലം നിർമാണത്തിന് തുടക്കമായി. ജി.സ്റ്റീഫൻ എം.എൽ.എ നിർമാണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തു. 

നെയ്യാർ വലതുകര കനാലിന് കുറുകെയാണ് പുതിയ പാലം നിർമിക്കുന്നത്. അരുവിക്കര എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 70 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. പാലം പണി പൂർത്തിയാകുന്നതോടെ ആനാക്കോട്, അരങ്ങനാശ്ശേരി, പട്ടകുളം, കോവിൽവിള, കുഴക്കാട്, കാക്കമുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും മൈലോട്ടുമൂഴി പ്രധാന പാതയിലേക്ക് അതിവേഗം എത്തിച്ചേരാനാകും. പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ ചടങ്ങിൽ അധ്യക്ഷനായി.