തൊടുപുഴ ജില്ലാ ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്

post

തൊടുപുഴ ജില്ലാ ആശുപത്രിയിൽ ദിവസവേതന വ്യവസ്ഥയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഫാർമസിസ്റ്റ്, ലാബ്‌ടെക്‌നീഷ്യൻ, എക്‌സറേ ടെക്‌നീഷ്യൻ, ഇ.സി.ജി ടെക്‌നീഷ്യൻ, ലിഫ്റ്റ് ടെക്‌നീഷ്യൻ, ഇലക്ട്രീഷ്യൻ കം പ്ലംബർ എന്നീ തസ്തികകളിൽ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും.

ഫാർമസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ലഭിച്ച ഫാർമസി ബിരുദം(ഡി.എം.ഇ സർട്ടിഫിക്കറ്റ്) പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

ലാബ്‌ ടെക്‌നീഷ്യൻ: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ബി.എസ്.സി.എം.എൽ.ടി/ഡി.എം.എൽ.ടി. (ഡി.എം.ഇ സർട്ടിഫിക്കറ്റ്) പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

എക്‌സറേ ടെക്‌നീഷ്യൻ: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ അംഗീകൃത സർവകലാശാലകളിൽ നിന്നോ ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്‌നീഷ്യൻ (റെഗുലർ, 2 വർഷം) പാസായിരിക്കണം. പ്രായപരിധി 35 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

ഇ.സി.ജി ടെക്‌നീഷ്യൻ: വി.എച്ച്.സി. ഇ.സി.ജി& ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്.

ലിഫ്റ്റ്‌ ടെക്‌നീഷ്യൻ: സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ലഭിച്ച ഡിപ്ലോമ ഇൻ ലിഫ്റ്റ് ടെക്‌നോളജി/ഐ.റ്റി.ഐ ഇൻ എലിവേറ്റർ ടെക്‌നോളജി സർട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.

ഇലക്ട്രീഷ്യൻ കം പ്ലംബർ: സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഐ.റ്റി.ഐ / ഐ.റ്റി.സി ഇലക്ട്രിക്കൽ കം പ്ലംബർ കോഴ്‌സ് പാസായവരും ലൈസൻസ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസിൽ താഴെ. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 3 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 04862 222630.