തിരൂർ- മലപ്പുറം റോഡിലും താനാളൂർ-പുത്തനത്താണി റോഡിലും ഗതാഗത നിരോധനം

post

തിരൂർ- മലപ്പുറം റോഡിൽ ഓവുങ്ങൽ മുതൽ കുറ്റിപ്പാല വരെ റോഡ് പ്രവൃത്തി നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. യാത്രയ്ക്കായി പയ്യനങ്ങാടി- പാണ്ടിമുറ്റം- വെന്നിയൂർ റോഡ് ഉപയോഗപ്പെടുത്തണം.

താനാളൂർ-പുത്തനത്താണി റോഡിൽ ബംഗ്ലാവ്കുന്ന് മുതൽ പുത്തനത്താണി വരെ ടാറിങ് നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നത് വരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ തിരൂർ-കുട്ടികളത്താണി-പുത്തനത്താണി റോഡ് വഴി തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.