പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ഉദ്ഘാടനം ചെയ്തു.

post

പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് മുഖേന വാങ്ങിയ 8,40,000 രൂപയുടെ പോര്‍ട്ടബിള്‍ അള്‍ട്രാ സൗണ്ട് സാക്നിംഗ് മെഷീന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീനാ പ്രഭ, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ഡാനിയേല്‍ ജോണ്‍ , ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. ഷീജ ബീവി, പത്തനംതിട്ട അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. രാജേഷ് ബാബു, ഡോ. സിസിലി എന്നിവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് പദ്ധതി പ്രകാരം ശാസ്ത്രീയ പരിശീലനം നേടിയ ജില്ലയിലെ 18 ഡോഗ് കാച്ചേഴ്സിനുളള യൂണിഫോം വിതരണവും ഇതോടൊപ്പം നടത്തി.


pta