സിവില്‍ സ്റ്റേഷന്‍ ഓഫീസുകളില്‍ ബയോബിന്‍ വിതരണം ചെയ്തു

post

സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ബയോബിന്‍ വിതരണം ചെയ്തു. എറണാകുളം റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് ബയോബിന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. ജൈവ മാലിന്യ സംസ്‌കരണത്തിനാണ് ജില്ലാ ശുചിത്വ മിഷന്‍ എല്ലാ ഓഫീസികളിലും ബയോബിന്‍ വിതരണം ചെയ്യുന്നത്.

ഉറവിടത്തില്‍ ജൈവ മാലിന്യം സംസ്‌കരിച്ച് എല്ലാ സര്‍ക്കാര്‍ ഓഫീസുകളും മാതൃകയാകാനുള്ള വലിയ ദൗത്യമാണ് ജില്ലാ ശുചിത്വ മിഷന്‍ ഏറ്റെടുത്തിരിക്കുന്നത്. ബയോ ബിന്നുകള്‍ കൃത്യമായ രീതിയില്‍ പരിപാലിക്കുന്നതിനായി സിവില്‍ സ്റ്റേഷനിലെ പാര്‍ട്ട് ടൈം സ്വീപ്പര്‍മാര്‍ക്ക് ശുചിത്വ മിഷന്‍ റിസോഴ്സ് പേഴ്സണ്‍മാര്‍ പരിശീലനം നല്‍കിയിട്ടുണ്ട്.

ജില്ലാ വികസന കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, ആര്‍.ടി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ബി ഷേര്‍ളി, പി.ആര്‍.ഒ വിനോദ് കുമാര്‍, വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എ.ആര്‍ രാജേഷ്, ജൂനിയര്‍ സൂപ്രണ്ട് എ.എന്‍ രഘു, ജില്ലാ ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ കെ.ജെ ലിജി, ജില്ലാ ശുചിത്വ മിഷന്‍ ടെക്നിക്കല്‍ കണ്‍സള്‍ട്ടന്റ് ടി.എസ് സജീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.