പ്രതിരോധ കുത്തിവെയ്പ്പിനായി എത്തുന്നവർ ശ്രദ്ധിക്കുക

പ്രതിരോധ കുത്തിവെയ്പ്പുകള്‍ എല്ലാം ഏകീകൃത പോര്‍ട്ടലായ യൂവിനില് രജിസ്റ്റര്‍ ചെയ്തു തുടങ്ങി. ഇന്ത്യയിലെ എല്ലാ സംസ്ഥാനത്തും രജിസ്ട്രേഷന് ആരംഭിച്ചിട്ടുണ്ട്. ഗര്‍ഭിണികളുടേയും കുട്ടികളുടേയും രോഗപ്രതിരോധ കുത്തിവെയ്പിനായി ആരോഗ്യ സ്ഥാപനങ്ങളില്‍ എത്തുമ്പോള്‍ കോവിഡ് വാക്സിനേഷന് സമയത്ത് രജിസ്ട്രേഷനായി നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ നമ്പര്‍, മൊബൈല്‍ ഫോണ്‍ നമ്പര്‍ എന്നിവ നല്‍കണമെന്നും പ്രതിരോധ കുത്തിവെയ്പ് കാര്‍ഡ് കൊണ്ടുവരണമെന്നും ആരോഗ്യവകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി അറിയിച്ചു.