സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവ്: അഭിമുഖം എട്ടിന്

post

എംപ്ലോയബിലിറ്റി സെന്റര്‍ പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ എട്ടിന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം നടത്തുന്നു. എംപ്ലോയിബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. സിവില്‍ എന്‍ജിനീയര്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍,ഇലക്ട്രിഷ്യന്‍, റിസപ്ഷനിസ്റ്റ്, ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് സ്റ്റാഫ്, റൂം ബോയ്, ഹൗസ് കീപ്പിങ്, അക്കൗണ്ടന്റ്, അക്കൗണ്ട്‌സ് അസിസ്റ്റന്റ് തുടങ്ങിയ ഒഴിവുകളാണുള്ളത്. പ്രായപരിധി 18 നു 35 നും മധ്യേ. രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡാറ്റയുടെ പകര്‍പ്പ്(മൂന്ന്) എന്നിവ നല്‍കിയാല്‍ മതി. ഫോണ്‍: 0491 2505435.