യൂസർ ഫീ ചലഞ്ച് സംഘടിപ്പിച്ചു

post

മാലിന്യമുക്ത നവകേള പ്രവർത്തങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിലെ തെക്കുംകര ഗ്രാമപഞ്ചായത്ത് യൂസർ ഫീ ചലഞ്ച് സംഘടിപ്പിച്ചു. തെക്കുംകര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരുപാടി ഗ്രാമപഞ്ഞായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി സി സജീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഓഫീസും ഘടകസ്ഥാപനങ്ങളും എല്ലാ മെമ്പർമാരും ഒരുവർഷത്തെ യൂസർ ഫീ ഒരുമിച്ചു നൽകി മാലിന്യ സംസ്കാരണത്തിന് മാതൃകയായി.

ചടങ്ങ് ഉദ്ഘാടനം ചെയ്ത വി സി സജീന്ദ്രൻ ഒരു വർഷത്തെ യൂസർ ഫീയായ 600 രൂപ ഹരിത കർമസേന അംഗങ്ങൾക്ക് കൈമാറി. മാലിന്യപരിപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ ജനപിന്തുണ നേടാനും ഹരിതകർമ്മ സേന പ്രവർത്തങ്ങളിൽ സഹകരണം ഉറപ്പാക്കാനും ഇത്തരം പ്രവർത്തനങ്ങൾക്ക് സാധിക്കുന്നുണ്ട്.

സെക്രട്ടറി ഡോക്ടർ പി എൻ ബിന്ദു, അസിസ്റ്റന്റ് സെക്രട്ടറി പി കെ ശോഭന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ പി ആർ രാധാകൃഷ്ണൻ, സബിത സതീഷ്, പി ടി മണികണ്ഠൻ, ഐശ്വര്യ ഉണ്ണി, ജനപ്രധിനിധികൾ, ഉദോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.