പാലക്കാട് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 14 ന് ജോബ് ഡ്രൈവ്
എംപ്ലോയബിലിറ്റി സെന്റര്‍, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി പാലക്കാട് ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജൂണ്‍ 14ന് രാവിലെ 10.30 നു അഭിമുഖം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. പ്രായപരിധി 18 മുതല്‍ 35 വയസുവരെ.
രജിസ്റ്റര്‍ ചെയ്യുന്നതിനായി ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രശീതി, ബയോഡേറ്റയുടെ രണ്ട് കോപ്പികളുമായി എത്തണം.
എസ്.എസ്.എല്‍.സി യോഗ്യതയുള്ള 20 നും 60നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികയിലേക്കും പ്ലസ് ടു യോഗ്യതയുള്ള 20 നും 30 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സെയില്‍സ് ട്രെയിനി തസ്തികയിലേക്കും അപേക്ഷിക്കാം. 23 നും 45 നും ഇടയില്‍ പ്രായമുള്ള എം.കോം, ബി.എഡ് യോഗ്യതയുള്ളവര്‍ക്ക് ഹയര്‍ സെക്കന്ററി അക്കൗണ്ടന്‍സി ടീച്ചര്‍ തസ്തികയിലേക്കും ഇക്കോണോമിക്സില്‍ ബിരുദാനന്തരബിരുദം ഉള്ളവര്‍ക്ക് ഇക്കോണമിക്സ് ടീച്ചര്‍ തസ്തികയിലേക്കും അവസരമുണ്ട്.
ഹിസ്റ്ററി/ സോഷ്യോളജി/ പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ഉള്ളവര്‍ക്ക് ഹ്യുമാനിറ്റീസ് ടീച്ചര്‍ തസ്തികയിലേക്കും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും യോഗ്യതയുള്ളവര്‍ക്ക് ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്കും 24 നും 40നും ഇടയില്‍ പ്രായമുള്ള എം.എസ്.സി ഫിസിക്സ്/ബിഎഡ് യോഗ്യതയുള്ളവര്‍ക്ക് ഫിസിക്സ് ടീച്ചര്‍ തസ്തികയിലേക്കും പൊളിറ്റിക്കല്‍ സയന്‍സ്/ സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ക്ക് പൊളിറ്റിക്കല്‍ സയന്‍സ് ടീച്ചര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. ഫോണ്‍: 0491-2505435