ഗസ്റ്റ് അധ്യാപക അഭിമുഖം
പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുളള ലക്ചറര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ജൂണ്‍ 19 ന് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്, ജൂണ്‍ 20 ന് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ജൂണ്‍ 22 ന് ബയോ മെഡിക്കല്‍ എന്‍ജിനിയറിംഗ് എന്നീ വിഭാഗങ്ങളിലേക്കാണ് അഭിമുഖം നടക്കുക. അതാത് വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് ബി. ടെക്. ബിരുദമാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ അതത് ദിവസം രാവിലെ 10 മണിക്ക് ബയോഡാറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8547005084, 9744157188, 04862 232246.