20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലക്ഷ്യമിട്ട് തൊഴില്‍മേളകള്‍ വരുന്നു

post

അഞ്ച് വര്‍ഷം കൊണ്ട് സ്വകാര്യ മേഖലയില്‍ 20 ലക്ഷം പേര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് എക്കണോമി മിഷന്‍ കുടുംബശ്രീ മിഷന്‍ സി.ഐ.ഐ. മോഡല്‍ കരിയര്‍ സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നു.

ജൂണ്‍ 21 ന് കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഹാളിലും 22 ന് മരുതറോഡ് പഞ്ചായത്ത് ഹാളിലും രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ തൊഴില്‍ മേളകള്‍ നടക്കും. വടക്കഞ്ചേരി പഞ്ചായത്ത് ഹാളില്‍ തൊഴില്‍മേളക്ക് തുടക്കമായി.

തൊഴില്‍ മേളയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. www.knowledgemission.kerala.gov.in ല്‍ രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ 9778785765, 8953430653 നമ്പറുകളില്‍ ലഭിക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ചന്ദ്രദാസ്, ജില്ലാ പ്രോഗ്രാം മാനേജര്‍ എ.ജി ഫൈസല്‍ എന്നിവര്‍ അറിയിച്ചു.