മൃഗാശുപത്രി അടിയന്തര സേവനം വീടുകളില്‍ ലഭ്യമാക്കും

post

വയനാട് : കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി കര്‍ഷകര്‍ അടിയന്തിര സാഹചര്യങ്ങളിലല്ലാതെ മൃഗങ്ങളെ പരിശോധനയ്ക്കായി മൃഗാസ്പത്രിയില്‍ കൊണ്ടു വരരുതെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ നിര്‍ദ്ദേശിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍  ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എന്നിവരുടെ  സേവനം കര്‍ഷകരുടെ വീടുകളില്‍ ലഭ്യമാക്കും.  മൃഗാശുപത്രികളിലും സബ് സെന്ററുകളിലും അത്യാവശ്യ സേവനത്തിനുള്ള  ഫോണ്‍ നമ്പറുകള്‍ പ്രദര്‍ശിപ്പിക്കും. പക്ഷി മൃഗാദികള്‍ക്ക് രോഗാവസ്ഥയുണ്ടെങ്കില്‍ വെറ്ററിനറി ഡോക്ടറെയോ മറ്റ് ഉദ്യോഗസ്ഥരെയോ ഫോണില്‍ ബന്ധപ്പെട്ട ശേഷം മാത്രം  തുടര്‍നടപടികള്‍ സ്വീകരിക്കണം. പ്രതിരോധ കുത്തിവെയ്പ്പുകള്‍, പൊതുവായുളള ആരോഗ്യ പരിശോധന, കൃത്രിമ ബീജദാനം, ഗര്‍ഭ പരിശോധന, അടിയന്തിര പ്രാധാന്യമല്ലാത്ത സേവനങ്ങള്‍ തുടങ്ങിയവ കൊറോണ ഭീതി മാറുന്നതുവരെ നീട്ടിവക്കണം. ഫാം, തൊഴുത്ത് പരിസരം എന്നിവ  അണുവിമുക്തമായും സൂക്ഷിക്കണം. മൃഗങ്ങളെ പരിപാലിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കണം. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.