കണ്ണൂർ ജില്ലാ എംപ്ലോയിബിലിറ്റി സെന്റര്‍ തൊഴില്‍ മേള
കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ 26, 27 തീയതികളില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടക്കും. ഒഴിവുകള്‍ എല്‍.പി ടീച്ചിങ് സ്റ്റാഫ് (എല്ലാ വിഷയങ്ങളിലും), അഡ്മിനിസ്‌ട്രേഷന്‍ സ്റ്റാഫ്, ഐ ടി സ്റ്റാഫ്, കമ്മ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, അറബിക് ടീച്ചര്‍, ഫിസിക്കല്‍ ട്രെയിനര്‍, ആര്‍കിടെക്ട്, ഇന്റീരിയര്‍ ഡിസൈനര്‍, സിവില്‍ എന്‍ജിനീയര്‍, ഡിസൈന്‍ ഡെവലപ്പര്‍, ത്രീ ഡി ഡെവലപ്പര്‍, ലാന്‍ഡ് സ്‌കേപ്പ് ഡിസൈനര്‍, കണ്‍സ്ട്രക്ഷന്‍ മാനേജ്മന്റ്, സൂപ്പര്‍ വൈസര്‍, അക്കൗണ്ടന്റ്, കമ്പ്യൂട്ടര്‍ ടെക്നിഷ്യന്‍, ജൂനിയര്‍/സീനിയര്‍ എ സി ടെക്നീഷ്യന്‍, ബോഡ് വര്‍ക്ക്, ഫാബ്രിക്കേഷന്‍ പോളിഷ് വര്‍ക്ക്, ആര്‍ട്ട് വര്‍ക്ക്, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പെന്റെര്‍, ടൈല്‍ വര്‍ക്കര്‍, പെയിന്റര്‍, എസ് ഇ ഒ ഡെവലപ്പര്‍, ഫ്‌ളട്ടര്‍ ഡെവലപ്പര്‍, ഫ്േളാര്‍ മാനേജര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, സൈറ്റ് എഞ്ചിനീയര്‍, ഡ്രൈവര്‍ കം അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ടെലി കോളര്‍ (ഓഫീസ്/വര്‍ക്ക് ഫ്രം ഹോം).
താല്‍പര്യമുള്ളവര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍. 0497 - 2707610, 6282942066.