നീലേശ്വരത്ത് അണുനശീകരണം ശക്തമാക്കി

post

 കാസർകോട്:  കോവിഡ് 19 രോഗത്തിനെതിരായുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നീലേശ്വരത്ത് നഗരസഭയും അഗ്നിശമനസേന വിഭാഗവും ചേര്‍ന്ന് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.  നഗരസഭാ പരിധിയിലെ വിവിധ ആശുപത്രി പരിസരങ്ങള്‍, പ്രധാന കവലകള്‍, ബസ്സ്റ്റാന്റ്, ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍, കച്ചവട കേന്ദ്രങ്ങള്‍, മത്സ്യമാര്‍ക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇടവിട്ട് അണുനശീകരണം ശക്തമാക്കിയത്.  

 അഗ്നിസേനാ വിഭാഗം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തില്‍ ഫയര്‍മാന്‍മാരായ വി.എന്‍. വേണുഗോപാല്‍, വി.വി. ദിലീപ്, കെ. കൃഷ്ണരാജ്, കെ.എം. റോയ്, മനീഷ് ക്രിസ്റ്റിഫര്‍, മറ്റ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ എന്നിവരോടൊപ്പം നീലേശ്വരം നഗരസഭാ ജെ.എച്ച്.ഐ.  രാജന്‍. ടി.വി, പി.ആര്‍.ഒ. ബാലകൃഷ്ണന്‍. ബി. തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  നഗരസഭ ആരോഗ്യ വിഭാഗം നേരത്തേ തന്നെ പ്രധാന കേന്ദ്രങ്ങളും കവലകളും അണുനശീകരണം നടത്തിയിരുന്നു.