ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ നിയമനം: ജൂലൈ 14 വരെ അപേക്ഷിക്കാം
സംസ്ഥാന ഐ.ടി മിഷന്‍ പാലക്കാട് ജില്ലയില്‍ റവന്യു വകുപ്പിന് വേണ്ടി നടപ്പാക്കിയ ഇ-ഡിസ്ട്രിക്ട് പദ്ധതിയില്‍ ഹാന്‍ഡ് ഹോള്‍ഡ് സപ്പോര്‍ട്ട് എന്‍ജിനീയര്‍ തസ്തികയില്‍ താത്ക്കാലിക നിയമനത്തിന് അപേക്ഷിക്കാം. സിസ്റ്റം/നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍മാരായി ഒരു വര്‍ഷമെങ്കിലും പ്രവൃത്തി പരിചയമുള്ള ബി.ടെക് (ഐ.ടി/കമ്പ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്‌സ് കമ്മ്യൂണിക്കേഷന്‍)/ എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) ബിരുദമുള്ളവര്‍ക്കും മൂന്ന് വര്‍ഷത്തെ ഡിപ്ലോമ(ഹാര്‍ഡ് വെയര്‍/കമ്പ്യൂട്ടര്‍/ഐ.ടി)യും രണ്ട് വര്‍ഷത്തെ സിസ്റ്റം/നെറ്റ്‌വര്‍ക്ക് എന്‍ജിനീയര്‍മാരായി പ്രവൃത്തി പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി 30ല്‍ താഴെ. 21,000 രൂപയാണ് പ്രതിമാസ ശമ്പളം. https://palakkad.nic.in ല്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും. അപേക്ഷകള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം, ജൂലൈ 14 ന് വൈകിട്ട് അഞ്ചിനകം അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്, നൈനാന്‍ കോംപ്ലക്‌സ്, മേട്ടുപ്പാളയം സ്ട്രീറ്റ്, പാലക്കാട്-678001 എന്ന വിലാസത്തില്‍ നല്‍കണമെന്ന് ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.
ഫോണ്‍: 9495636111.